Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിഷേധ ദിനമാചരിച്ചു.



ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിര നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി പാലാ രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനമാചരിച്ചു. 
അധ്യാപകര്‍ കറുത്ത വസ്ത്രം ധരിക്കുകയും വാമൂടിക്കെട്ടി പ്രതിഷേധിക്കുകയും ചെയ്തു. നിയമനങ്ങള്‍ അംഗീകരിക്കാതെ എയ്ഡഡ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളെ തുറന്നു കാട്ടുന്നതിന് കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി പാലാ രൂപത ടീച്ചേഴ്‌സ് ഗില്‍ഡ് സമര പരിപാടികള്‍ ശക്തിപ്പെടുത്തും. ഭിന്നശേഷി അധ്യാപക നിയമനത്തിന്റെ പേരില്‍ പൊതുവിദ്യാഭ്യാസ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് നിയമനങ്ങള്‍ വര്‍ഷങ്ങളായി തടസ്സപ്പെട്ടു കിടക്കുകയാണ്.

Post a Comment

0 Comments