മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ സൈനിക സേവനം നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍. കുര്യന്‍ തടത്തില്‍ പതാക ഉയര്‍ത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയ് ജോസഫ് സ്വാഗതമാശംസിച്ചു. സൈനികരായി നിരവധി വര്‍ഷം സേവനം അനുഷ്ഠിച്ച വി.ടി ചാക്കോ, സി.ടി മൈക്കിള്‍, എം.ആര്‍ രാജീവ്, ടി.എം മാമച്ചന്‍, സുശീല്‍ കുമാര്‍, പി ശശിധരന്‍ നായര്‍, കുര്യാക്കോസ് അമ്മിയാനിക്കല്‍, ടി.ജെ മാത്യു, കെ.ജെ മാത്യു, ബാബുരാജ് എന്നിവരെയാണ് ആദരിച്ചത്. സൈനികരെ പ്രതിനിധീകരിച്ച് കോര്‍പ്പറല്‍ വി.ടി ചാക്കോ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ കൃതജ്ഞതര്‍പ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു.
0 Comments