മീനച്ചിലാറിനു കുറുകെയുള്ള ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് നടപ്പാത ഇല്ലാത്തത് അപകട ഭീഷണിയാകുന്നു.മീനച്ചില്‍-ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലെ പാലത്തിന് നടപ്പാത നിര്‍മ്മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്. ഇരുവശത്തുനിന്നും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ ഇടമില്ല.
ഇപ്പോള്‍ പാലത്തിന്റെ ഇരുവശത്തും കാടു കയറിയിട്ടുമുണ്ട്. ചില ഭാഗത്ത് വെള്ളക്കെട്ടുള്ളതു കൊണ്ട് ചെളിവെള്ളം യാത്രക്കാരുടെ വസ്ത്രങ്ങളില്‍ തെറിയ്ക്കുന്നതും പതിവാണ്. ഭരണങ്ങാനത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളടക്കം് നിരവധി യാത്രക്കാരാണ് ഇതിലെ കാല്‍നടയായി കടന്നുപോകുന്നത്. ഭരണങ്ങാനം പള്ളി, ഭരണങ്ങാനം ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവരും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. ഭരണങ്ങാനം പൂവത്തോട് തിടനാട് റൂട്ടിലും, ഭരണങ്ങാനം പൈക റൂട്ടിലും ബസ്സുകള്‍ കുറവായതിനാല്‍ കാല്‍ നട യാത്രക്കാര്‍ ഏറെയുണ്ട്. 1980 കാലത്താണ് പാലം നിര്‍മ്മിച്ചത്. മീനച്ചിലാറിന് കുറുകെ സമീപകാലത്ത് നിര്‍മ്മിച്ച പാലത്തില്‍ എല്ലാം നടപ്പാതയുള്ളപ്പോള്‍ വിലങ്ങുപാറ പാലത്തിലും നടപ്പാത നിര്‍മ്മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments