പാലായില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അനുവദിച്ച ഓട്ടോ പാര്‍ക്കിംഗ് ഹൈക്കോടതി റദ്ദാക്കി. പാലാ ടൗണില്‍ ടിബി റോഡ്-ബ്ലൂമൂണ്‍ റോഡ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ പാര്‍ക്കിംഗ്  അനുവദിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും മുനിസിപ്പാലിറ്റിയും എടുത്ത തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവിടത്തെ പാര്‍ക്കിംഗിനെതിരേ മറ്റത്തില്‍ ബില്‍ഡിംഗ് ഉടമ സെബാസ്റ്റ്യന്‍ മറ്റത്തിലും മറ്റു വാടകക്കാരും സമീപത്തെ കടയുടമകളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 
ഇടുങ്ങിയ റോഡില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ഓട്ടോ പാര്‍ക്കിംഗ് അനുവദിച്ചാലുള്ള ബുദ്ധിമുട്ടുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തല്‍പര കക്ഷികളെ കേള്‍ക്കണം എന്നതുള്‍പ്പെടെയുള്ള  വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് ഉത്തരവ്. പരാതിക്കാര്‍ക്കും താല്പര്യമുള്ളവര്‍ക്കും എതിര്‍പ്പ് എഴുതി നല്‍കാനുള്ള അവസരം നല്‍കണം. കേവലം 5.7 മീറ്റര്‍ വിതിയുള്ള ബ്ലൂമൂണ്‍ റോഡില്‍ കാല്‍നടക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള 1.50 മീറ്റര്‍ ഒഴിച്ചിട്ടാല്‍ പിന്നെ രണ്ടു വാഹനങ്ങള്‍ക്ക് ക്രോസ് ചെയ്യാന്‍ സ്ഥലമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിക്കാര്‍ക്ക് എതിര്‍പ്പ് എഴുതി നല്‍കാനുള്ള അവസരം നല്‍കി. വാദം കേട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയ്ക്ക് തീരുമാനമെടുക്കാമെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.എബ്രാഹം വാക്കനാലും, അഡ്വ.പോള്‍ വാക്കനാലും, അഡ്വ. ജീവന്‍ ബാബുവും ഹാജരായി.
 





 
 
 
 
 
 
 
 
0 Comments