മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി . രാവിലെ 10.30 ന് നടന്ന കൊടിയേറ്റ് കര്‍മ്മത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. തൃക്കൊടിയേറ്റിന് മുന്നോടി യായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെയും സംഘത്തിന്റെയും മേജര്‍ സെറ്റ് പഞ്ചവാദ്യം അരങ്ങേറി. ആഗസ്റ്റ് 27ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ 5. 30ന് 10008 നാളികേരം മഹാഗണപതി ഹോമം ആരംഭിക്കും. ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഗജപൂജ, ആനയൂട്ട്, പത്മശ്രീ പെരുവനം കുട്ടന്മാരാരും 120 ഓളം കലാകാരന്മാരും അണിനിരക്കുന്ന പഞ്ചാരിമേളം, നാമ സങ്കീര്‍ത്തനം, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 120 ഓളം കലാകാരന്മാരും പങ്കെടുക്കുന്ന പാണ്ടിമേളം എന്നിവയും നടക്കും. ഓഗസ്റ്റ് 28ന് തിരു ആറാട്ടോടെ വിനായക ചതുര്‍ത്ഥി മഹോത്സവം സമാപിക്കും.
0 Comments