Breaking...

9/recent/ticker-posts

Header Ads Widget

വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി.



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുര്‍ത്ഥി ദിനത്തില്‍ വൈഷ്ണവ ഗണപതി സാന്നിധ്യമുള്ള മള്ളിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടി ഭക്ത  സഹസ്രങ്ങളെത്തി. മള്ളിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്  പള്ളിവേട്ടയും വിനായക ചതുര്‍ത്ഥി ദിനത്തിലാണ്. മഹാഗണപതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ 10,008 നാളികേരത്തിന്റെ മഹാ ഗണപതിഹോമം നടന്നു. മഹാഗണപതി ഹോമത്തിനൊപ്പം ക്ഷേത്രങ്കണത്തില്‍  ഗജപൂജയും നടന്നു.


13 ഗജവീരന്മാര്‍ ഗജ പൂജയില്‍  പങ്കെടുത്തു. ആനയെ ഗണപതിയായി പൂജ നടത്തിയ ശേഷം ആനയൂട്ട് ചടങ്ങുകള്‍ നടന്നു.  ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ആര്യന്‍ നമ്പൂതിരി മള്ളിയൂര്‍ പരേമശ്വരന്‍ നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍  കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും തുടര്‍ന്ന് 2.30ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ നാമ സങ്കീര്‍ത്തനവും നടന്നു. വൈകിട്ട്  കാഴ്ച ശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം, പാറമേക്കാവ് ദേവസ്വത്തിന്റെ കുടമാറ്റം എന്നിവയാണ് വിനായകചതുര്‍ത്ഥി ദിനത്തിലെ പ്രധാന പരിപാടികള്‍. ആഗസ്റ്റ് 28ന് ആറാട്ടോടെ വിനായക ചതുര്‍ഥി മഹോത്സവംസമാപിക്കും.

Post a Comment

0 Comments