Breaking...

9/recent/ticker-posts

Header Ads Widget

കേരള യൂത്ത് ഫ്രണ്ട് എം യുവജന റാലിയും പൊതുസമ്മേളനവും ശനിയാഴ്ച



കേരള യൂത്ത് ഫ്രണ്ട് എം യുവജന റാലിയും പൊതുസമ്മേളനവും ഓഗസ്റ്റ് 9 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുമെന്ന് യൂത്ത് ഫ്രണ്ട് എം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ നിന്നും പാലാ മുന്‍സിപ്പാലിറ്റിയില്‍ നിന്നുമുള്ള  2000 യുവജനങ്ങള്‍ പങ്കെടുക്കും.ഓഗസ്റ്റ് 9 ന്  4 മണിക്ക് പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ നിന്നും 13 മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന റാലിയില്‍  ഓരോ മണ്ഡലത്തിന്റെയും പ്രത്യേക ബാനറിന്റെ കീഴില്‍ 10 പേര്‍ക്ക് ഒരു ടീം ക്യാപ്റ്റന്‍ എന്ന നിലയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക യൂണിഫോമില്‍ അണിനിരക്കുന്ന യുവജന റാലിക്ക് വാദ്യ മേളങ്ങളുടെ അകമ്പടി ഉണ്ടായിരിക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശത്ത് കൂടി ളാലം പാലം കടന്ന് കുരിശുപള്ളി കവലയിലേക്ക് എത്തുന്ന വിധമാണ് റാലി. റാലിക്ക് ശേഷം കുരിശുപള്ളി കവലയില്‍  പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി  എം പി റാലിയെ അഭിവാദ്യം ചെയ്യും. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി പങ്കെടുക്കുന്ന പൊതു സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും . 

യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയില്‍ അധ്യക്ഷത വഹിക്കും.  സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പില്‍, മനു തെക്കേല്‍, അവിരാച്ചന്‍ ചൊവ്വാറ്റു കുന്നേല്‍, സച്ചിന്‍ കളരിക്കല്‍, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി, ട്രഷറര്‍ മാര്‍ട്ടിന്‍ ചിലമ്പന്‍ കുന്നേല്‍, ജില്ലാ സെക്രട്ടറിമാരായ ബിനു പുലിയൂറുമ്പില്‍, സുജയ് കളപ്പുരക്കല്‍, ആന്റോ വെള്ളപ്പാട്,ബിനേഷ് പാറാംതോട്. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിലിനോടൊപ്പം, സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, അവിരാച്ചന്‍ ചൊവ്വാറ്റു കുന്നേല്‍, സച്ചിന്‍ കളരിക്കല്‍, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പൂവത്തോലി യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ കരുണ്‍ കൈലാസ്, സക്കറിയാസ് ഐപ്പന്‍പറമ്പില്‍കുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു. 

Post a Comment

0 Comments