Breaking...

9/recent/ticker-posts

Header Ads Widget

സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 55-ാം സ്നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു.



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 55-ാം സ്നേഹവീടിന്റെ നിര്‍മ്മാണം ആരംഭിച്ചു.  കിടങ്ങൂര്‍  സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം സ്നേഹവീടാണിത്. അയര്‍ക്കുന്നത്ത് പുതിയവീടിന്റെ ശിലാസ്ഥാപനകര്‍മ്മം നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ് നിര്‍വ്വഹിച്ചു. 

യോഗത്തില്‍  കിടങ്ങൂര്‍ സ്നേഹദീപം പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ അദ്ധ്യക്ഷയായിരുന്നു.   ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍  മുണ്ടയ്ക്കല്‍, അയര്‍ക്കുന്നം പള്ളി അസിസ്റ്റന്റ് വികാരി ഫാ. റ്റോജോ പുളിക്കപ്പടവില്‍, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തംഗം ലാല്‍സി മാത്യു, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ് കുമാര്‍ തെക്കുംചേരില്‍, ജെ.സി. തറയില്‍, സുനില്‍ ഇല്ലിമൂട്ടില്‍, ജോസ് പൂവേലില്‍, ജോണ്‍ ചാലാമഠം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments