കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പുണ്യശ്ലോകന്‍ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 68-ാമത് ചരമ വാര്‍ഷികാചരണവും ശ്രാദ്ധവും സെപ്റ്റംബര്‍ 7 ഞായറാഴ്ച നടക്കും. കടപ്ലാമറ്റം കുട്ടന്‍ തറപ്പേല്‍ കുടുംബാംഗമായ യൗസേപ്പച്ചന്‍ കടപ്ലാമറ്റം പള്ളിവികാരിയായിരുന്ന കാലഘട്ടത്തില്‍ കടപ്ലാമറ്റത്തിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
പ്രാര്‍ത്ഥനയും ഉപവാസവുമായി വിശ്വാസ സമൂഹത്തിന് ആത്മീയ ഉണര്‍വ്വു നല്‍കിയ പുണ്യശ്ലോകള്‍ കുട്ടന്‍ തറപ്പേലച്ചന്റെ ചരമവാര്‍ഷിക ദിനത്തില്‍ ആഘോഷമായ വിശുദ്ധകുര്‍ബാനയും നാമകരണ പ്രാര്‍ത്ഥനയും നടക്കുമെന്ന് പള്ളിവികാരി ഫാദര്‍ ജോസഫ് മുളഞ്ഞനാല്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 10 ന് കല്യാണ്‍ രൂപത ആര്‍ച്ച് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ശ്രാദ്ധ വെഞ്ചരിപ്പും ശ്രാദ്ധസദ്യയും നടക്കും. കുട്ടന്‍ തറപ്പേലച്ചന്റെ മാധ്യസ്ഥ സഹായത്തിനായി പ്രാര്‍ത്ഥിക്കുന്ന ഭക്ത സമൂഹം തിരുക്കര്‍മ്മങ്ങളിലും ശ്രാദ്ധസദ്യയിലും പങ്കെടുക്കും.
0 Comments