Breaking...

9/recent/ticker-posts

Header Ads Widget

പുണ്യശ്ലോകനായ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 68-ാം ചരമ വാര്‍ഷികവും, ശ്രാദ്ധവും



കടപ്ലാമറ്റം  സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പുണ്യശ്ലോകനായ കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ  68-ാം ചരമ വാര്‍ഷികവും, ശ്രാദ്ധവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ചരമ വാര്‍ഷിക ദിനമായ  ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയും, വചന സന്ദേശവും നാമകരണ പ്രാര്‍ത്ഥനയും, ഒപ്പീസും,ശ്രാദ്ധ  വെഞ്ചരിപ്പും നടന്നു. കല്യാണ്‍ രൂപത ആര്‍ച്ച് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
 ഫാ. അജോ പേഴുംകാട്ടില്‍ സഹ കാര്‍മ്മികനായിരുന്നു. വി.അല്‍ഫോന്‍സാമ്മയുടെ ജീവിത മാതൃകയ്ക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്‍ താമസിയാതെ പാലാ രൂപതയിലെ  വിശുദ്ധനായി തീരുമെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍  സന്ദേശത്തില്‍ പറഞ്ഞു. ഫെറോനാ  വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍, അസി. വികാരി ജോസഫ് തേവര്‍പറമ്പില്‍, പള്ളി കൈക്കാരന്മാരായ ജോസ് മാത്യു പഴുപ്ലാക്കില്‍തെക്കേല്‍, മാത്തുക്കുട്ടി തോമസ് പാലാംതട്ടേല്‍, ഷാജി സെബാസ്റ്റ്യന്‍ കൊച്ചറക്കല്‍ പള്ളി യോഗ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.   പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ഇടവകാംഗമായ ഫാ. സോനു കുളത്തൂര്‍, അല്‍ഫോന്‍സാഗിരി പള്ളി വികാരി ഫാ. ടെന്‍സണ്‍ കൂറ്റാരപ്പള്ളി, മംഗളാരം പള്ളി ഫാ. ജോസഫ് മുണ്ടക്കല്‍ , പാളയം പള്ളി വികാരി ഫാ. മാത്യു അറക്കപറമ്പില്‍, മാറിടം പള്ളി വികാരി ഫാ. സ്റ്റാബിന്‍ എന്നിവര്‍ സന്നിഹിതര്‍  ആയിരുന്നു. കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ അനുഗ്രഹം തേടി നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളിലും ശ്രാദ്ധ ചടങ്ങുകളിലും പങ്കെടുത്തു.

Post a Comment

0 Comments