Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ നഗരസഭ 75 ലക്ഷം രൂപ മുടക്കി പുതിയ കിണറും പമ്പ് ഹൗസും ഫില്‍റ്റര്‍ സിസ്റ്റവും നിര്‍മിച്ചു



പാലാ അരുണാപുരത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മീനച്ചിലാറ്റില്‍ നഗരസഭ 75 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പുതിയ കിണറും പമ്പ് ഹൗസും ഫില്‍റ്റര്‍ സിസ്റ്റവും ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.  22-ാം വാര്‍ഡില്‍ പൂര്‍ണമായും, 23,24 വാര്‍ഡുകളില്‍ ഭാഗികമായും കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. 
കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കിണറും പമ്പ് ഹൗസും പണിതീര്‍ത്തത്. ആധുനിക രീതിയില്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലറും, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ  സാവിയോ കാവുകാട്ട് സ്വാഗതം ആശംസിച്ചു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments