മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവം സെപ്റ്റംബര്‍ 8 മുതല്‍, 11 വരെ മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി പാരീഷ് ഹാളില്‍ നടക്കും. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സഹകരണ ബാങ്ക് തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് കാര്‍ഷികോത്സവം നടക്കുന്നത്. ആദ്യ ദിവസമായ സെപ്റ്റംബര്‍ എട്ടിന് രാവിലെ കലവറ നിറയ്ക്കല്‍, വിഭവ സമാഹരണം, പഞ്ചായത്ത് തല കാര്‍ഷിക ക്വിസ് മത്സരം, കലാ മത്സരങ്ങള്‍, വിളംബര റാലി, പതാക ഉയര്‍ത്തല്‍,ലഹരി വിരുദ്ധ ഫ്‌ലാഷ് മോബ് തുടങ്ങിയ പരിപാടികള്‍ നടക്കും. നാടുകുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന വിളംബര റാലി പാല Dysp കെ സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
പ്രദര്‍ശന- വിപണന മേളയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് എം.എം തോമസ് നിര്‍വഹിക്കും. രാവിലെ 9.30 ന് കാര്‍ഷികോത്സവ് 2025 ന്റെ ഉദ്ഘാടനവും പ്രകാശനവും ഫ്രാന്‍സിസ് ജോര്‍ജ് എം.പി നിര്‍വഹിക്കും. യോഗത്തില്‍ പഞ്ചായത്ത്പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷന്‍ ആയിരിക്കും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളായ ജോസ് പുത്തന്‍കാല, രാജു ജോണ്‍ ചിറ്റേത്ത്, ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, ഉഷ രാജു തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍, കൃഷിവകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ സിബി തോമസ് നയിക്കും. സൗജന്യ പച്ചക്കറി തൈ വിതരണം, മുതിര്‍ന്ന കര്‍ഷകരുടെ സംഗമം, ഞാറു നടീല്‍, ചേറ്റിലോട്ട മത്സരം, സൗഹൃദ വടംവലി മത്സരം, കാര്‍ഷിക മത്സരങ്ങള്‍എന്നിവ നടക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം സിനിമ താരം അനൂപ് ചന്ദ്രന്‍ നിര്‍വഹിക്കും. കോല്‍ക്കളി, മിമിക്രി, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട് കൊയ്ത്തുപാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാ മത്സരങ്ങള്‍ അരങ്ങേറും. 11ന് രാവിലെ പത്തിന് ജില്ലാതല കാര്‍ഷിക ക്വിസ് മത്സരവും ഉച്ചകഴിഞ്ഞ് 3: 30ന് സാംസ്‌ക്കാരിക ഘോഷയാത്രയും. സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് കര്‍ഷക അവാര്‍ഡ് വിതരണവും ആദരിക്കല്‍ ചടങ്ങും നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍, വൈസ് പ്രസിഡന്റ് ഉഷാ രാജു, കൃഷി ഓഫീസര്‍ മനു കൃഷ്ണന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റോബിന്‍ കല്ലോലില്‍, പഞ്ചായത്തംഗങ്ങളായ സാബു അഗസ്റ്റ്യന്‍, സാലി ബന്നി തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments