Breaking...

9/recent/ticker-posts

Header Ads Widget

അഹല്യ ഐ ഹോസ്പിറ്റലില്‍ സര്‍ജിക്കല്‍ റെറ്റിന വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.



തെളളകം  അഹല്യ ഐ ഹോസ്പിറ്റലില്‍ സര്‍ജിക്കല്‍ റെറ്റിന വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഞായറാഴ്ച രാവിലെ  നടന്ന ചടങ്ങില്‍ സിനിമ താരം നിരഞ്ജന അനൂപ് മുഖ്യ അതിഥിയായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് പടികര,  ഡോക്ടര്‍ രതീഷ് രാജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി,വാര്‍ഡ് കൗണ്‍സിലര്‍ അന്‍സു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

തിമിരവും, സമഗ്രമായ നേത്ര ചികിത്സയും, ഡയബറ്റിക് റെറ്റിനോപ്പതി, വിട്രിയോ റെറ്റിന, ഗ്ലൂക്കോമ, കോങ്കണ്ണ് എന്നിവയ്ക്കുള്ള ചികിത്സയും കുട്ടികളുടെ നേത്രരോഗ വിഭാഗവുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നേത്രരോഗ ചികിത്സാരംഗത്ത് പ്രത്യേക അംഗീകാരം അഹല്യ ഐ ഹോസ്പിറ്റല്‍ ഇതിനകം നേടി കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ അഹല്യയില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രമേഹ സംബന്ധമായ നേത്ര രോഗങ്ങള്‍ക്കുമുള്ള ചികിത്സയും സര്‍ജിക്കല്‍ റെറ്റിന വിഭാഗവും  ഡോക്ടര്‍ രതീഷ് രാജിന്റെ നേതൃത്വത്തിലാണ് അഹല്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്.


Post a Comment

0 Comments