കൊടുമ്പിടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. വേദി വിട്ടിറങ്ങിയ ജോസ് കെ. മാണി എം.പി. പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് കുട്ടികളെ വിളിച്ചു വരുത്തി തന്റെ ഒപ്പമിരുത്തി ചോക്ലേറ്റ് മിഠായികള്‍ ഇവര്‍ക്ക് വിതരണം ചെയ്തത് കൗതുകകാഴ്ചയായി. ഇരുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കടനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊടുമ്പിടി താബോറിനു സമീപം അംഗന്‍വാടി നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിച്ച സമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് മെബര്‍ രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥലം സൗജന്യമായി നല്കിയ മോഹനന്‍ തോപ്പില്‍, വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാര്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ്‌സി സണ്ണി, കെ.സി. തങ്കച്ചന്‍, മെര്‍ലിന്‍ റൂബി,ഉഷാ രാജു, കെ.ആര്‍.മധു, ബിന്ദു ജേക്കബ്, ഗ്രേസി ജോര്‍ജ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. പ്രീത, ആര്‍.എസ്. അനീഷ് കുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ കുര്യാക്കോസ് ജോസഫ്, രാജേഷ് കൊരട്ടിയില്‍, കെ.എസ് മോഹനന്‍, ജോഷി വരകില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടനാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ശിലയിട്ട അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ ഏഴാം വാര്‍ഡിലായി. പുതിയ വാര്‍ഡ് വിഭജനം നടപ്പായതോടെയാണ് ഈ മാറ്റം വന്നത്.
0 Comments