കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം നടപ്പില്‍ വന്ന് ജന്മിവാഴ്ച അവസാനിപ്പിച്ചതിന്റെ 55ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) സംസ്ഥാന കമ്മറ്റി അറിയിച്ചു. സെപ്തംബര്‍ 29ന് കോട്ടയത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കോട്ടയം സാഹിത്യ പ്രസാദക സഹകരണ സംഘം ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റും നിയമസഭ ഡെപ്യൂട്ടീ സ്പീക്കറുമായ ചിറ്റയംഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ബികെഎംയു സ്ഥാപകദിനമായ സെപ്തംബര്‍ 29ന് തുടങ്ങി പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനമായ ഒക്ടോബര്‍ 27 വരെയായി 1000 കുടുംബ സംഗമങ്ങള്‍ നടത്തുവാന്‍ ബി കെ എം യു തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ വി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
0 Comments