Breaking...

9/recent/ticker-posts

Header Ads Widget

തെരുവു നായയുടെ കടിയേറ്റ പുന്നത്തുറ സ്വദേശി വിദേശത്തെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍



തെരുവു നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പുന്നത്തുറ സ്വദേശി PT ഷാജി മോന്‍ വിദേശത്തെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍.വെള്ളിയാഴ്ച വിദേശത്തേക്ക് മടങ്ങേണ്ടിയിരുന്ന ഷാജി മോന്‍ ടിക്കറ്റ് റദ്ദാക്കേണ്ട ഗതികേടിലായി. കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തില്‍ കുര്യന്‍ ഉതുപ്പ് റോഡില്‍ വച്ചാണ് അയര്‍ക്കുന്നം പുന്നത്തുറ പൂവത്തുങ്കല്‍ PT ഷാജിമോന്  തെരുവുനായുടെ കടിയേറ്റത്. ഷാജി മോന്റെ രണ്ടു കൈകളിലും കടിയേറ്റ് വലിയ മുറിവുകളുണ്ടായിട്ടുണ്ട്.  വിരല്‍ തെരുവനായ് കടിച്ചു മുറിച്ച നിലയിലാണ്. മറ്റ് 11 പേരെക്കൂടി നായ് കടിച്ച് പരിക്കേല്‍പിച്ചു. ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സ തേടിയ ഷാജി മോന് കൈവിരല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ശസ്ത്രക്രിയ ആവശ്യമായിരിക്കുകയാണ്. 
സൗദിയില്‍ മെക്കാനിക്കായ ഷാജിമോന് വിദേശയാത്ര മുടങ്ങിയതും ജോലി ചെയ്യാന്‍ മാസങ്ങളോളം കഴിയേണ്ടി വരുന്നതും കനത്ത ആഘാതമാണ്. ജൂണ്‍ 7 ന് നാട്ടിലെത്തി പിത്താശയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാജിമോന് തിരികെപ്പോകാറായപ്പോള്‍ തെരുവുനായുടെ കടിയേല്‍ക്കേണ്ടിവന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തെരുവുനായകള്‍ക്കു വേണ്ടി വാദിക്കുന്നവരാരും ഷാജിയുടെ ദുരിതം കാണുന്നില്ലെന്നതാണ് ഖേദകരം. തെരുവ്‌നായ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചെലവാക്കുന്ന അധികൃതര്‍ നായുടെ കടിയേറ്റ് ജീവിതം പ്രതിസന്ധിയിലാകുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് സഹായം നല്‍കണമെന്ന ആവശ്യമാണുയരുന്നത്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തെരുവ് നായുടെ കടിയേറ്റ് ചികിത്സ തേടുമ്പോള്‍ ABC പദ്ധതി കൊണ്ടൊന്നും പ്രശ്‌ന പരിഹാരമുണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


Post a Comment

0 Comments