Breaking...

9/recent/ticker-posts

Header Ads Widget

പൂവത്തോട് സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കര്‍മ്മം സെപ്റ്റംബര്‍ ഏഴിന്



പുനര്‍ നിര്‍മ്മിച്ച പൂവത്തോട് സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കര്‍മ്മം സെപ്റ്റംബര്‍ ഏഴിന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലങ്ങാട്  നിര്‍വഹിക്കും. രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ , ചിക്കാഗോ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
 2023 ജൂലൈ മൂന്നിന് ശിലാസ്ഥാപനം നടത്തിയ ദേവാലയത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.  1887 ഏപ്രില്‍ 17നാണ് ഇടവക രൂപീകൃതമായത്.  ഭരണങ്ങാനം ആനക്കല്ല് ഇടവകയുടെ ഭാഗമായിരുന്ന 240 കുടുംബങ്ങളാണ് പൂവത്തോട് ഇടവകയില്‍ അംഗങ്ങളായത്. ഇപ്പോള്‍ 320 ഓളം കുടുംബങ്ങളാണ് ഇടവകയിലുള്ളത്. ഇടവകക്കാരായ പുലിക്കുന്നേല്‍ സ്‌കറിയ കത്തനാരും, തുരുത്തിയില്‍ യൗസേപ്പ് കത്തനാരും ആണ് ആദ്യകാല വികാരിമാര്‍. 42 -ാമത്തെ വികാരിയാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ ജേക്കബ് പുതിയ പറമ്പില്‍. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാദര്‍ ജേക്കബ് പുതിയ പറമ്പില്‍ കൈക്കാരന്മാരായ ജോസ് ജോസഫ് ഞായര്‍കുളം , പ്രസാദ് ദേവസ്യ പേരെക്കാട്ട്,  പി.ജെ സെബാസ്റ്റ്യന്‍ പെരുവാച്ചിറ,  ജോജോ ജോസഫ് കാക്കാനി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments