ഓണക്കാലത്ത് വ്യത്യസ്ത ഡിസൈനുകളിലുള്ള പൂക്കളങ്ങള്‍ കൗതുക കാഴ്ചയൊരുക്കുമ്പോള്‍ ക്ഷേത്രനടയില്‍ ഒരുക്കിയ പൂക്കളത്തില്‍ തെളിയുന്ന ശിവരൂപം ശ്രദ്ധയാകര്‍ഷിക്കുന്നു. ആണ്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ യുവജനസമിതി അംഗങ്ങളാണ് ക്ഷേത്രനടയില്‍ ശിവരൂപത്തോടുകൂടിയ പൂക്കളമൊരുക്കിയത്.
ചിത്രകലാകാരനായ ആര്‍ട്ടിസ്റ്റ് ശ്രീരാജ് കുഴിമുള്ളിലിന്റെ നേതൃത്വത്തിലാണ് പൂക്കളമിട്ടത്. ഉത്രാടദിനത്തില്‍ പുലര്‍ച്ചെയാണ് യുവജനസമിതിയുടെ നേതൃത്വത്തില്‍ ശിവരൂപം തെളിയുന്ന പൂക്കളം പൂര്‍ത്തീകരിച്ചത്. ക്ഷേത്രഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും ഉത്രാടനാളില്‍ പൂക്കളം ക്ഷേത്രനടയിലൊരുക്കിയ യുവജന സമിതിയെയും ചിത്രകലാകാരന്മാരെയുംഅനുമോദിച്ചു.





0 Comments