കൊല്ലപ്പള്ളി കൃഷിഭവന്റെ ഓഫീസ് ആരോ താഴിട്ട് പൂട്ടി കടന്നു കളഞ്ഞതോടെ ഓഫീസ് തുറക്കാനാവാതെ ജീവനക്കാര്‍ വലഞ്ഞു. കൊല്ലപ്പള്ളി മാര്‍ക്കറ്റിനു സമീപം പഞ്ചായത്ത് വക രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടനാട് കൃഷിഭവന്റെ ഷട്ടറാണ് രാവിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ മറ്റൊരു താഴിട്ടു പൂട്ടിയ നിലയില്‍ കാണപ്പെട്ടത്.
സാധാരണ ഉപയോഗിക്കുന്ന താഴ് കാണാനും ഇല്ലായിരുന്നു. രാവിലെ 9 മണിക്ക് എത്തിയ കൃഷി ഓഫീസര്‍ അടക്കമുള്ള ജീവനക്കാര്‍ കൈയിലുള്ള താക്കോലുമായി പുറത്ത് കാവല്‍ നില്‌ക്കേണ്ടിവന്നു. പിന്നീട് 10.20 ന് താഴ് തല്ലി തകര്‍ത്താണ് ജീവനക്കാര്‍ അകത്തു കയറിയത്. ഇതിനോട് ചേര്‍ന്നാണ് കടനാട് വില്ലേജിന്റെ ഡിജിറ്റല്‍ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിലെ ജീവനക്കാരും ഓഫീസില്‍ കയറാനാവാതെ കഷ്ടപ്പെട്ടു.
0 Comments