കിടങ്ങൂര്‍ പി.കെ.വി വനിതാ ലൈബ്രറിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഓണപൂക്കളമിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധ മത്സരങ്ങളും ഓണപ്പാട്ടുകളും ആഘോഷങ്ങളോടനുബന്ധിച്ച് നടന്നു. ഓണാഘോഷ സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് വി ഗീത അധ്യക്ഷയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു, ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം CK ഉണ്ണിക്കൃഷ്ണന്‍, കിടങ്ങൂര്‍ SHO KL മഹേഷ് , സഹകരണ ബാങ്ക് പ്രസിഡന്റ് N B സുരേഷ് ബാബു, സാബു കരികുളം , NS ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഓണ സന്ദേശം നല്‍കി. സ്‌നേഹസാന്ത്വന ചികിത്സാ സഹായ വിതരണം , ഡയാലിസിസ് കിറ്റ് വിതരണം, മത്സരവിജയികള്‍ക്ക് സമ്മാന വിതരണം എന്നിവയും നടന്നു. ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്.





0 Comments