ഏറ്റുമാനൂര്‍ മാടപ്പാട് എസ്എന്‍ഡിപി ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തില്‍ പതിനഞ്ചാമത് തിരുവുത്സവ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ 3 മുതല്‍ ഗുരുദേവ ജയന്തി ദിനമായ സെപ്റ്റംബര്‍ 7 ഞായറാഴ്ച വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.
തിരുവുത്സവ ആഘോഷങ്ങളുടെ കൊടിയേറ്റ് കര്‍മ്മം ക്ഷേത്രം തന്ത്രി വടയാര്‍ സുമോദ് തന്ത്രികളുടെയും, മേല്‍ശാന്തി വേഴപ്ര ശംഭു ശാന്തികളുടെയും, അക്ഷയ് സുനീന്ദ്രന്‍ ശാന്തികളുടെയും കാര്‍മികത്വത്തില്‍ നടന്നു. കൊടിയേറ്റിനു മുന്നോടിയായി അഷ്ടദ്രവ്യ ഗണപതിഹോമം, വിശേഷാല്‍ ഗുരുപൂജ, പഞ്ചകലശം, ഉച്ചപൂജ എന്നിവ നടന്നു. തിരുവുത്സവ സമാപന ദിവസമായ ഞായറാഴ്ച അഷ്ടദ്രവ്യ ഗണപതിഹോമം മഹാപ്രസാദ ഊട്ട്, ചതയദിന ഘോഷയാത്ര, വിശേഷാല്‍ ദീപാരാധന എന്നീ ചടങ്ങുകള്‍ നടക്കും. ക്ഷേത്രം ഭാരവാഹികളായ കെ.കെ സോമന്‍, കെ.കെ ശശിധരന്‍, ഷിബു ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവുത്സവാഘോഷ ചടങ്ങുകള്‍ നടക്കുന്നത്.





0 Comments