Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗോപാലപിള്ള റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം



ഏറ്റുമാനൂര്‍ ഗോപാലപിള്ള റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫസര്‍ സരിത എസ് അയ്യര്‍ നിര്‍വഹിച്ചു. 

യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ എസ്എച്ച്ഒ, എസ് അന്‍സല്‍ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫിലിം ജോസഫ് മണിയാലില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഉഷാ സുരേഷ്, അസോസിയേഷന്‍ ഭാരവാഹികളായ സി.വി തങ്കപ്പന്‍ പി.എസ് അനില്‍, നടരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണക്കോടികള്‍ സമ്മാനിച്ചു.

Post a Comment

0 Comments