Breaking...

9/recent/ticker-posts

Header Ads Widget

അരുണാപുരത്ത് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു



നഗരസഭയിലെ 22-ാം വാര്‍ഡില്‍ അരുണാപുരത്ത് ആരംഭിച്ച ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു.  അരുണാപുരം മുത്തോലി, വെള്ളാപ്പാട് മേഖലയിലെ ജനങ്ങള്‍ക്ക് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ പ്രയോജനകരമാകുമെന്ന് വാര്‍ഡ് കൗണ്‍സിലറും, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ട് പറഞ്ഞു. അരുണാപുരം ബൈപാസ് റോഡില്‍ പൂര്‍ണശ്രീ ബില്‍ഡിങ്ങില്‍ ആണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 
രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവര്‍ത്തന സമയം. ഡോക്ടര്‍, നേഴ്സ്, ഫാര്‍മസി സേവനങ്ങള്‍ സൗജന്യമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരമാണ് ഇത് തുടങ്ങുന്നത്.ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു.  നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ,  സ്വാമി വീതസംഗാനന്ദ,  മുന്‍ ചെയര്‍മാന്‍മാരായ  ഷാജു തുരുത്തന്‍, ജോസിന്‍ ബിനോ, ആന്റോ ജോസ് പടിഞ്ഞാറെക്കര, നഗരസഭാ കൗണ്‍സിലര്‍ ജോസ് ചീരാംകുഴി, നഗരസഭ കൗണ്‍സിലര്‍മാര്‍,  pwd ഉദ്യോഗസ്ഥര്‍,  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments