പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. കട്ടപ്പന മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സപ്തദിന സഹവാസ ക്യാമ്പ് നടക്കുന്നത് ജീവിതത്തെ നശിപ്പിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളെ ഉപേക്ഷിക്കുന്നതിനും ജീവിതത്തില്‍ നല്ല ശീലങ്ങള്‍ പുലര്‍ത്തുന്നതിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ്. NSS വോളണ്ടിയേഴ്‌സ് മേരികുളം, മാട്ടുക്കട്ട എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ റാലിയും മേരികുളം ടൗണില്‍ ഫ്‌ലാഷ് മോബും നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വം നല്‍കി.





0 Comments