Breaking...

9/recent/ticker-posts

Header Ads Widget

ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍



ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ  തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ  നൂറനാട് പാറ്റൂര്‍ മോളി ഭവനം വീട്ടില്‍ അനീഷിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.  ദേവസ്വം ബോര്‍ഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭര്‍ത്താക്കന്മാരില്‍ നിന്നും പണം തട്ടിയത്.  

തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേയ്ക്ക് സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  പലപ്പോഴായി ആറ് ലക്ഷത്തി അന്‍പതിനായിരം രൂപ  അനിഷ് കൈക്കലാക്കി. പണമോ ജോലിയോ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ തൃക്കൊടിത്താനം പോലീസില്‍ പരാതിയുമായെത്തുകയായിരുന്നു.  തൃക്കൊടിത്താനം ഇന്‍സ്‌പെക്ടര്‍ അരുണ്‍ എം.ജെ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജിജി ലൂക്കോസ്, പോലീസ്  ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, ബിജു പി, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Post a Comment

0 Comments