വയോധികയായ സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ പ്രതി പാലാ പോലീസിന്റെ പിടിയില്‍. ഉഴവൂര്‍ സ്വദേശി കെ.എസ് ശ്രീജിത്തിനെയാണ് വഞ്ചനാക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കുടക്കച്ചിറയിലെ ഡിവൈന്‍ മേഴ്‌സി റിട്ടയര്‍മെന്റ് ഹോമിലെത്തി വയോധികയെ പരിചയപ്പെട്ട് രോഗാവസ്ഥയിലുള്ള അമ്മയുടെ ചികില്‍സയ്ക്കായി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ 4 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി മാലയും, വളയും, മോതിരവും, സ്വര്‍ണ്ണകുരിശും ഉള്‍പ്പെടെ 8 പവന്‍ ആഭരണങ്ങളും 1500രൂപയും വാങ്ങി തിരികെ കൊടുക്കാതെ കടന്നുകളയുകയായിരുന്നു ഇയാള്‍. പാലാ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ SHO പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുബാഷ് വാസു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി, അനീഷ്, എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





0 Comments