ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലാവകാശങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടി തെള്ളകം ചൈതന്യയില്‍ ആരംഭിച്ചു. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മീഷന്‍ നടത്തുന്ന രണ്ടാംഘട്ട പരിശീലനത്തിനാണ് തുടക്കം കുറിച്ചത്. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത് .
കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, സൈബര്‍ സുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം. പരിശീലന കളരിയുടെ ജില്ലാതല ഉദ്ഘാടനം ബാലാവകാശ കമ്മീഷന്‍ അംഗം കെ.കെ ഷാജു ഉദ്ഘാടനം ചെയ്തു. ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഹണി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ സി.ജെ ബീന സ്വാഗതം ആശംസിച്ചു. കമ്മീഷനംഗം സിസിലി ജോസഫ്, ദിലീപ് കൈതയ്ക്കല്‍ എന്നിവര്‍ ക്ലാസ്സെടുത്തു.





0 Comments