പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഒരുക്കുന്ന അഗ്രിമ ഓണ വിപണികള്‍ക്ക് തുടക്കമായി. വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ നിന്നും ഗുണമേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികള്‍ ലഭ്യമാക്കിക്കൊണ്ട് ആരംഭിക്കുന്ന അഗ്രിമ ഓണവിപണികളുടെ രൂപതാ തല ഉദ്ഘാടനം പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വ്വഹിച്ചു.
പി. എസ്.ഡബ്ലിയു. എസ് അസി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ഇടത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി. പ്രിന്‍സ്, എഫ്.പി.ഒ ഡിവിഷന്‍ മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, അഗ്രിമ ചെയര്‍മാന്‍ സിബി കണിയാംപടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രാദേശിക അഗ്രിമ ഓണവിപണികളിലേ ക്കുള്ള വിതരണോദ്ഘാടനം വെള്ളികുളം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാന്‍ ജിജിമോന്‍ വി.റ്റി.ക്ക് നല്‍കി കൊണ്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് നിയന്ത്രിത ജൈവവള ങ്ങളും കീടനാശിനികളും മാത്രം പ്രയോഗിച്ചു കൃഷി ചെയ്യുന്ന പച്ചക്കറിയിനങ്ങളും തനിനാടന്‍ പഴവര്‍ഗ്ഗങ്ങളും കര്‍ഷക കൂട്ടായ്മകള്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യേല്‍പ്പന്നങ്ങളും അഗ്രിമ കര്‍ഷക വിപണികളുടെ സവിശേഷതയാണ്. ചീഫ് അക്കൗണ്ടന്റ് ജോസ് നെല്ലിയാനി, പ്രോജക്ട് ഓഫീസര്‍മാരായ പി.വി. ജോര്‍ജ് പുരയിടം, ടോണി സണ്ണി, മാര്‍ക്കറ്റിങ്ങ് മാനേജര്‍ ടോണി ജോസഫ്, ജോബി ജോസ് , ജോയി വട്ടക്കുന്നേല്‍, റോണി മോന്‍ റോയി,ഷില്‍ജോ ഈറ്റയ്ക്കക്കുന്നേല്‍, ജസ്റ്റിന്‍ ജോസഫ്, ടോണി കാനാട്ട്, അനസ് ആന്റോ, സൗമ്യാ ജയിംസ്, ആലീസ് ജോര്‍ജ്, ജയ്‌സി മാത്യു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.





0 Comments