അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് എയ്ഡഡ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാമ്പത്തിക സാക്ഷരത ക്ലബ്ബ് രൂപീകരിച്ചു.വിദ്യാര്‍ത്ഥികളെ പണത്തിന്റെ കാര്യക്ഷമമായ ഉപയോഗം പരിശീലിപ്പിക്കുക, സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് സാമ്പത്തിക സാക്ഷരത ക്ലബ്ബ് ആരംഭിച്ചത്.
ക്ലബ്ബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആന്‍ഡ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫൈഡ് ട്രെയിനറുമായ സി.എസ് നിഖില്‍ ജോര്‍ജ് പിന്റൊ ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിലു ആനി ജോണ്‍,കൊമേഴ്‌സ് വിഭാഗം മേധാവി ഷെറിന്‍ എലിസബത്ത് ജോണ്‍ നാക് കോഡിനേറ്റര്‍ ഡോ.മിഥുന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments