Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു



കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു.53 കാരനായ പ്രിന്‍സ് ലൂക്കോസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗമായിരുന്നു.  വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 

മൃതദേഹം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍. 
കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടുമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ല്‍ മന്ത്രി വി.എന്‍ വാസവന് എതിരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ UDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

Post a Comment

0 Comments