പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ വലിയ വെല്ലുവിളികള്‍ നേരിട്ടാണ് വാര്‍ത്തകള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നതെന്ന് മന്ത്രി VN വാസവന്‍.പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ഏറ്റുമാനൂരില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രവര്‍ത്തക സംഗമവും,ഓണക്കിറ്റ് വിതരണവും, ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അംഗങ്ങള്‍ക്കായി കോട്ടയം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.ആര്‍.രവിന്ദ്രന്‍ ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി തോമസ്, എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.പി രാജീവ് ചിറയീല്‍, അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ, ജില്ലാ ഭാരവാഹികളായ രാജേഷ് കുര്യനാട്, അജേഷ് ജോണ്‍,ബെയ്‌ലോണ്‍ എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.





0 Comments