ഏറ്റുമാനൂര്‍ നഗരസഭയിലെ ചെണ്ടുമല്ലി ജെ.എല്‍.ജി. ഗ്രൂപ്പ് നടത്തിയ പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പുന്നത്തറ എസ്എന്‍ഡിപി ശാഖാ യോഗം വക സ്ഥലത്താണ് ഗ്രൂപ്പ് അംഗങ്ങള്‍ ചെണ്ടുമല്ലി കൃഷി നടത്തിയത്. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ES ബിജു വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ചെണ്ടുമല്ലി ജെഎല്‍ജി ഗ്രൂപ്പ് ഓണക്കാലത്ത് വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് വെച്ച് പൂ കൃഷി നടത്തിയത്. ജെഎല്‍ജി ഗ്രൂപ്പ് അംഗങ്ങളായ ജയശ്രീ, ഗിരിജ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു പൂ കൃഷി. സ്വന്തം നാട്ടില്‍ ചെണ്ടുമല്ലിയുടെ വര്‍ണ്ണ വസന്തം വിരിയിക്കുകയായിരുന്നു വനിതകള്‍.





0 Comments