കടനാട് സര്‍വീസ് സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാങ്കിന്റെ കൊല്ലപ്പള്ളി ഹെഡ് ഓഫീസിനു മുമ്പില്‍ പട്ടിണിസമരം നടത്തി. കടനാട് ബാങ്കിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടായിരുന്നു പട്ടിണി സമരം
കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ കോലടി സമരം ഉദ്ഘാടനം ചെയ്തു. ബാങ്കില്‍ നടന്ന ക്രമക്കേട് ഇ.ഡി. അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിക്ഷേപ കൂട്ടായ്മ പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിസ് പുതിയാമഠം, മനോജ് കല്ലാനിക്കവയലില്‍, ജോണ്‍ പുതിയാമഠം, തോമസ് കച്ചിറയില്‍, കുര്യാക്കോസ് ഏരിമംഗലം, മുരളി നീലൂര്‍, റോജന്‍ നെല്ലിത്താനം, മാത്യു കണ്ണോളില്‍, മാത്യു ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments