Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറി



നിയന്ത്രണം വിട്ട കാര്‍, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറി.  ഏറ്റുമാനൂര്‍- പേരൂര്‍ റോഡില്‍, കണ്ണഞ്ചിറ കവലയ്ക്കു സമീപം ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം.

 അപകടത്തില്‍ പെട്ട കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കാതിരിക്കുവാന്‍ വെട്ടിച്ചു മാറ്റിയ കാറാണ്, നിയന്ത്രണം വിട്ട് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഉരുണ്ടു നീങ്ങി  മതിലിലും ഇടിച്ചതോടെ ഇരു കാറുകളും തകര്‍ന്ന നിലയിലായി. ഭിന്നശേഷിക്കാരന്‍ ആയ കാര്‍ യാത്രികന്‍  പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Post a Comment

0 Comments