Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു.



ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ  സാധാരണക്കാര്‍ക്ക് ഓണം ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. 


കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി  ഓണസന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനില്‍, ജയമോള്‍ ജോസഫ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി ,  പോള്‍ സണ്‍ പീറ്റര്‍എന്നിവര്‍ പ്രസംഗിച്ചു.ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീതപരിപാടി നടന്നു.സെപ്റ്റംബര്‍ എട്ടുവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും.

Post a Comment

0 Comments