Breaking...

9/recent/ticker-posts

Header Ads Widget

ഡ്രോണ്‍ ഉപയോഗിച്ച് മൈക്രോ ന്യൂടിയന്റ് സ്‌പ്രേ ചെയ്തു


കല്ലറ പഞ്ചായത്തിലെ ആനിച്ചാംകുഴി പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മൈക്രോ ന്യൂടിയന്റ് സ്‌പ്രേ ചെയ്തു. ഫാത്തിമാപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ കാര്‍ഷിക സ്‌പ്രേയിങ് ഡ്രോണ്‍ ഉപയോഗിച്ചാണ്  മൈക്രോ ന്യൂട്രിയന്റ് സ്‌പ്രേ നടത്തിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു, കല്ലറ പഞ്ചായത്ത് പ്രസിഡന്റ്  ജോണി തോട്ടുങ്കല്‍  അധ്യക്ഷനായിരുന്നു.  നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ റെജി വര്‍ഗീസ്, കടുത്തുരുത്തി ADA സപ്ന റ്റി.ആര്‍, കല്ലറ കൃഷി ഓഫീസര്‍  രശ്മി എസ് നായര്‍, പാടശേഖര സമിതി ഭാരവാഹികള്‍, ഫാത്തിമാപുരം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, ഡയറക്ടര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments