അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെയും സ്‌കൂള്‍ NSS-ന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും നേതൃത്വത്തില്‍ മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണടവിതരണവും ന്യൂസ്‌പേപ്പര്‍ വിതരണവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ റവ.ഫാ. കുര്യന്‍ തടത്തിലിന്റെ അദ്ധ്യക്ഷതയില്‍ മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക് നിര്‍വ്വഹിച്ചു. ലയണ്‍സ് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. Dr.വര്‍ഗ്ഗീസ് അബ്രാഹം പ്രിന്‍സിപ്പല്‍ ബിനോയ് ജോസഫ്, ഹെഡ് മിസ്ട്രസ് ലിന്‍സി സെബാസ്റ്റ്യന്‍ , PTA പ്രസിഡന്റ് റോബിന്‍ എഫ്രേം, മനേഷ് ജോസ് കല്ലറയ്ക്കല്‍ , VM മാത്യു വെള്ളാപ്പാണിയില്‍ , ്രക്രിസ്റ്റോ മനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments