Breaking...

9/recent/ticker-posts

Header Ads Widget

കോളേജിന്റെ ദത്തുഗ്രാമത്തില്‍ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



പാലാ സെന്റ് തോമസ് കോളേജ് NSS യൂണിറ്റിന്റെയും പാലാ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജിന്റെ ദത്തുഗ്രാമത്തില്‍ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 


പാലാ ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റലിലെ  Dr. കാര്‍ത്തിക, മുത്തോലി ഹോമിയോ ഡിസ്പെന്‍സറിയിലെ Dr. ട്രീസ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. കോളേജ് NSS യൂണിറ്റ് ദത്തെടുത്ത മുത്തോലി കോളനിയിലാണ് കര്‍ത്തവ്യ വാരത്തോട് അനുബന്ധിച്ച് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന് NSS പ്രോഗ്രാം  ഓഫീസേഴ്‌സായ Dr. പ്രിന്‍സി ഫിലിപ്പ്, Dr. ആന്റെ മാത്യു, എന്നിവര്‍നേതൃത്വം നല്‍കി.

Post a Comment

0 Comments