Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം കുടുംബശ്രീ, ജില്ലയിലെ ആദ്യ ഐഎസ്ഒ കുടുംബശ്രീ


കോട്ടയം ജില്ലയിലെ ആദ്യ ഐഎസ്ഒ കുടുംബശ്രീ പുരസ്‌കാരം ഭരണങ്ങാനം കുടുംബശ്രീ കരസ്ഥമാക്കി. ഫയല്‍ സംവിധാനത്തിലെ കാര്യക്ഷമതയും സേവനങ്ങളിലെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതില്‍ ആവശ്യമായ ഭൗതിക പശ്ചാത്തല സംവിധാനങ്ങളുടെ മാതൃകഓഫീസ് എന്ന നിലയിലാണ് അംഗീകാരം.  സിന്ധു പ്രദീപ് ചെയര്‍പേഴ്‌സനും രശ്മി മോഹന്‍ മെമ്പര്‍ സെക്രട്ടറിയുമായുള്ള ഭരണങ്ങാനം സി ഡി എസ് , സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, വയോജനങ്ങള്‍ സാമുദായികമായ പിന്നോക്കാവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ ഓഫീസ് പ്രവര്‍ത്തനം നടത്തിയാണ് അംഗീകാരം നേടിയത്.  കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനചടങ്ങില്‍ മന്ത്രി എം പി രാജേഷില്‍ നിന്ന്  കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി രശ്മി മോഹനും സംഘവും അവാര്‍ഡ് ഏറ്റുവാങ്ങി. ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കനും വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്തും പ്രസിഡണ്ടും ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ അനുമോദിച്ചു. 




Post a Comment

0 Comments