Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ ശ്രീ ശാരദ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തിരി തെളിഞ്ഞു.



കല്ലറ ശ്രീ ശാരദ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തിരി തെളിഞ്ഞു. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരളശ്രീ വൈക്കം വിജയലക്ഷ്മി നിര്‍വഹിച്ചു. യോഗത്തില്‍ ശ്രീ ശാരദ നവരാത്രി ട്രസ്റ്റ് ചെയര്‍മാന്‍ ടി.ഐ ദാമോദരന്‍ അധ്യക്ഷനായിരുന്നു. 

കണ്‍വീനര്‍ ജി സുഭാഷ്, ശാഖാ യോഗം പ്രസിഡണ്ട് പി.ഡി. രേണുകന്‍, സെക്രട്ടറി കെ.വി സുദര്‍ശനന്‍, കല്ലറ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.കെ ഉത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്  വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരി അരങ്ങേറി. സെപ്റ്റംബര്‍ 29ന് ദുര്‍ഗാഷ്ടമി ദിനത്തില്‍ ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവയ്പ്പ്, ദീപാരാധന, ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടക്കും. ഒക്ടോബര്‍ രണ്ടിന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും, രാവിലെ 7.30 മുതല്‍ വിദ്യാരംഭ  ചടങ്ങുകളും നടക്കും. ബ്രഹ്‌മശ്രീ പറവൂര്‍ രാജേഷ് തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി പാണാവള്ളി അജിത്ത് ശാന്തികളുടെയും നേതൃത്വത്തിലാണ് ആദ്യാക്ഷരം കുറിയ്ക്കല്‍ ചടങ്ങുകള്‍ നടക്കുന്നത്. സംഗീത സദസ്സ് ,ഭജന്‍സ് എന്നിവയും നടക്കും.


Post a Comment

0 Comments