കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2024 സാമ്പത്തിക വര്‍ഷത്തില്‍ 34 ലക്ഷം രൂപ ചെലവിട്ട് ദ്വൈ വര്‍ഷ പ്രോജക്ട് ആയാണ് സബ് സെന്റര്‍ നിര്‍മ്മിച്ചത്. കല്ലറ പുത്തന്‍പള്ളി മാര്‍ക്കറ്റ് ജംഗ്ഷന് സമീപം പഞ്ചായത്തിന്റെ അധീനതയിലുള്ള 7 സെന്റ് സ്ഥലത്താണ് സബ് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന യോഗത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്തംഗം പി.വി സുനില്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍, വൈസ് പ്രസിഡണ്ട് അമ്പിളി മനോജ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ ശശികുമാര്‍ ജോയി കോട്ടയില്‍, മെഡിക്കല്‍ ഓഫീസര്‍ ജ്വാല ജാഷ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്രഫണ്ട് ഉപയോഗിച്ചുകൊണ്ട് കോട്ടയം ജില്ലയില്‍ 36 സബ്‌സ് സെന്ററുകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയായ കല്ലറ പഞ്ചായത്തില്‍ ആരോഗ്യ രംഗത്ത് ഏറെ പ്രയോജനപ്പെടുന്ന പുതിയ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
0 Comments