Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികോത്സവത്തിനുള്ള കലവറ നിറയ്ക്കല്‍ വിഭവ സമാഹരണം നടന്നു



മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തിനുള്ള കലവറ നിറയ്ക്കല്‍ വിഭവ സമാഹരണം നടന്നു. ഗ്രാമത്തിലെ കര്‍ഷകര്‍ കൃഷിയിറക്കി വിളവെടുത്ത കാര്‍ഷിക വിളകളും, വ്യാപാരികള്‍ നല്‍കിയ ഉത്പന്നങ്ങളും സംഘാടക സമിതി ചെയര്‍മാനായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിനു കൈമാറി. 14 വാര്‍ഡുകളില്‍ നിന്നും സംഭരിച്ച വിഭവങ്ങള്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫുഡ് കമ്മിറ്റി ചെയര്‍മാന് കൈമാറി.

10 നും 11 നു കാര്‍ഷികോത്സവത്തിന് എത്തുന്ന ഏവര്‍ക്കും ഭക്ഷണം നല്‍കുന്നതിലേക്കുള്ള വിഭവ സമാഹരണമാണ് കലവറ നിറയ്ക്കല്‍. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷ രാജു,  പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ കമ്മിറ്റി ചെയര്‍മാന്‍മാര്‍ , കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍, മൃഗ സംരക്ഷണ വകുപ്പ്,  സര്‍വീസ് സഹകരണബാങ്ക്, കാര്‍ഷിക വികസന സമിതി, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, വായനശാലകള്‍, RPS കള്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കാര്‍ഷി കോത്സവത്തിന്റെ തുടക്കം   കലവറ നിറയ്ക്കലോടെയാണ് നടന്നത്. തുടര്‍ന്ന് പഞ്ചായത്ത് തല ക്വിസ് മത്സരങ്ങളും നടന്നു. September 9 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിവിധ കലാ മത്സരങ്ങളും നടക്കും.

Post a Comment

0 Comments