കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി. കാര്‍, ബൈക്ക് പാര്‍ക്കിംഗ് ഷെഡ്ഡും, പാര്‍ക്കിംഗ് ഗ്രൗണ്ടുമാണ് സജ്ജമാക്കിയത്. കിടങ്ങൂര്‍
പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സബ് രജിട്രേഷന്‍ ഓഫീസ് കൃഷിഭവന്‍ ഹോമിയോ ആശുപത്രി, വാട്ടര്‍ അതോറ്റി എ.ഇ ഓഫീസ്, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് വരുന്നവര്‍ക്ക് പ്രയോജനകരമായ രീതിയിലാണ് പാര്‍ക്കിംഗ് ഗ്രൗണ്ട് ഒരുക്കിയത്. പഞ്ചായത്ത് ഓഫീസ് പരിസരത്ത് പാര്‍ക്കിംഗ് സൗകര്യം കുറവായിരുന്നത് ഓഫീസിലെത്തുന്നവരെ ബുദ്ധിമുട്ടിച്ചിരുന്നു. പഞ്ചായത്തിന്റെ പഴയ കാര്‍ ഷെഡ് പൊളിച്ചു മാറ്റി റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് കാര്‍ ഷെഡും പാര്‍ക്കിംഗ് ഗ്രൗണ്ടും ഒരുക്കിയത്.
പഞ്ചായത്ത് ഓണ്‍ഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ വകയിരുത്തിയാണ്നിര്‍മ്മാണം. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍ അദ്ധ്യക്ഷയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ന്മാരായ ഡോക്ടര്‍ മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന ,പഞ്ചായത്തംഗങ്ങളായ ബോബി മാത്യു, തോമസ് മാളിയേക്കല്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്,കുഞ്ഞുമോള്‍ റ്റോമി ,മിനി ജെറോം , സുനി അശോകന്‍, കെ.ജി വിജയന്‍, സനില്‍ കുമാര്‍, ദീപലത, രശ്മി രാജേഷ് , ഹേമ രാജു, വില്ലേജ് ഓഫീസര്‍ ജീമോള്‍, സബ് രജിസ്ട്രാര്‍ വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്,കെ എന്നിവര്‍ പങ്കെടുത്തു.





0 Comments