കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പൂഞ്ഞാര്‍ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്‌കാരിക വേദി സംഗമവും പൂഞ്ഞാര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് മൈലാടി ഉദ്ഘാടനം നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബാബുരാജ് ബി അധ്യക്ഷനായിരുന്നു. ചടങ്ങില്‍ 80 വയസ് പൂര്‍ത്തിയായ അംഗങ്ങളെയും ഫുള്‍ എ പ്ലസ് വിജയം കൈവരിച്ച കൂട്ടായ്മയിലെ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ വാങ്ങി നല്‍കുന്ന പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ജോസ് ജോര്‍ജ്, സെക്രട്ടറി പ്രൊഫ.സി.എം ജോര്‍ജ്,ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് സി.ജെ മത്തായി,സാംസ്‌കാരിക വേദി കണ്‍വീനര്‍ സുരേഷ് കുമാര്‍ കെ.കെ, വനിതാവേദി കണ്‍വീനര്‍ ഓമന പി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ആന്‍സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.





0 Comments