കെ പി എം എസ് പുതുപ്പള്ളി യൂണിയന്‍ ആഭിമുഖ്യത്തില്‍ 162-മത് അയ്യങ്കാളി ജയന്തി ആഘോഷം വിവിധ പരിപാടികളുടെ സംഘടിപ്പിച്ചു. അമയന്നൂര്‍ കവലയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ പി ബിജുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. റെജി എം ഫിലിപ്പോസ് , സീന ബിജു നാരായണന്‍, ജോസഫ് ചാമക്കാല, ജി സജീവ്, കെ വി അനില്‍, കുഞ്ഞുമോന്‍ വെള്ളാപ്പള്ളി എന്നിവ സംസാരിച്ചു. ചടങ്ങുകളുടെ ഭാഗമായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായിരുന്നു
0 Comments