Breaking...

9/recent/ticker-posts

Header Ads Widget

കെ.ആര്‍ അരവിന്ദാക്ഷന്‍ അനുസ്മരണവും സ്മൃതി സംഗമവും



അന്തരിച്ച CMP നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍  അനുസ്മരണവും സ്മൃതി സംഗമവും നടത്തി. KR അരവിന്ദാക്ഷന്റെ വസതിയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി സൗഹൃദ വലയം ജീവിതത്തില്‍ കാത്തുസൂക്ഷിച്ച ഒരു വ്യക്തിത്വമായിരുന്നു കെ.ആര്‍ അരവിന്ദാക്ഷന്‍ എന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി അനുസ്മരിച്ചു. 

അനുസ്മരണ സമ്മേളനത്തില്‍  പി.കെ ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.അഡ്വക്കേറ്റ് വി.ബി ബിനു,അഡ്വക്കേറ്റ് വി.കെ സന്തോഷ് കുമാര്‍, ജോയി തോമസ്,കെ.എം രാധാകൃഷ്ണന്‍, ലതിക സുഭാഷ്,ജോഷി മാത്യു,സണ്ണി തോമസ്,ഫ്രാന്‍സിസ് തോമസ്,അഡ്വക്കേറ്റ് ജി ഗോപകുമാര്‍,ബി ഗോപകുമാര്‍, അയര്‍ക്കുന്നം രാമന്‍ നായര്‍, എം.ജി ശശിധരന്‍, ജയസൂര്യന്‍, ജെ ജോസഫ്, ചിത്ര കൃഷ്ണന്‍കുട്ടി, പി.ടി സാജു ലാല്‍, എം.ബി സുകുമാരന്‍ നായര്‍, കെ.ജി അജിത് കുമാര്‍,പി.എസ് രഘു, കുര്യന്‍ ജോയ്, ജിജോ വി എബ്രഹാം, ബൈജു ബസന്ത് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments