സ്‌കൂള്‍ അക്കാദമിയുടെ സ്‌കൂള്‍ ദേശീയ ടീച്ചര്‍ രത്‌ന അധ്യാപക പുരസ്‌കാരം അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്‌കൂളിലെ പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി ചക്ക്യാത്തിന് ലഭിച്ചു. മൂല്യ അധിഷ്ഠിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ലബ്ബുകളുമായി സഹകരിച്ചുള്ള പരിസ്ഥിതി, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാലിന്യമുക്ത നവീകരണ പ്രവര്‍ത്തനങ്ങള്‍, വ്യത്യസ്തങ്ങളായ കലാലയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രതിബദ്ധത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ മേഖലകള്‍ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍, എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്. ഏകഅധ്യാപിക വിദ്യാലയമായ ഈ സ്‌കൂളില്‍ ശാസ്ത്രമേളയില്‍ പ്രവര്‍ത്തിപരിചയമേളകള്‍ക്കും, കലോത്സവങ്ങള്‍ക്കും, തുടര്‍ച്ചയായി സ്‌കൂള്‍ നേടിയെടുത്ത ഓവറോളുകള്‍, സ്‌കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടവയാണ്.
0 Comments