Breaking...

9/recent/ticker-posts

Header Ads Widget

മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26 ന്



കുറവിലങ്ങാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26 ന് നടക്കും. കെ.എം മാണി സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി 2 കോടി 15 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.


 വെള്ളിയാഴ്ച കുറവിലങ്ങാട് കാളിയാര്‍ തോട്ടം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  ഉദ്ഘാടനം നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. 47 കര്‍ഷക കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ കാര്‍ഷിക ഭൂമിയില്‍  സമ്മിശ്രവിളകള്‍ക്ക് സൂക്ഷ്മ ജലസേചനം വഴി  ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.കുര്യന്‍ പ്രസിഡണ്ടായി രൂപീകരിച്ച ഗുണഭോക്ത്യ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments