Breaking...

9/recent/ticker-posts

Header Ads Widget

ദേവമാതാ കോളേജിന്റെ യൂണിയന്‍ ഉദ്ഘാടനം



വായന ഭാവനാലോകത്തെ സമ്പന്നമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. സംവിധായകനോ സാഹിത്യകാരനോ മാത്രം ആവശ്യമുള്ളതല്ല വായന.  സാഹിത്യം വിപുലമായ വ്യാഖ്യാനസാധ്യതയെ ഉള്‍ക്കൊള്ളുന്നു. അപരിചിതദേശങ്ങളെയും വ്യക്തികളെയും പരിചയപ്പെടുത്തുന്നു.  അനുഭവങ്ങളുടെ കലവറയായ കാമ്പസ് ജീവിതവും പ്രധാനമാണ്. ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലെ പഠനകാലവും ഒറ്റപ്പാലം എന്ന ദേശത്തെ  ജീവിതവും അവിടെനിന്ന് ലഭിച്ച അറിവനുഭവങ്ങളുമാണ് ലാല്‍ ജോസ് എന്ന ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ബേസില്‍ ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു,  വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കല്‍, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയഞ്ചിറ ,ഡോ പ്രിയ ജോസഫ്, ഡോ റെന്നി എ. ജോര്‍ജ്, ജിന്‍സണ്‍ സോണി എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments