കുറവിലങ്ങാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാളിയാര്‍ തോട്ടം ഭാഗത്ത് 47 കര്‍ഷക കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 50 ഏക്കര്‍ കാര്‍ഷിക ഭൂമിയില്‍ സമ്മിശ്ര വിളകള്‍ക്ക് ജലസേചനം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത 2 കോടി 15 ലക്ഷം രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് നടന്നത്. കാളിയാര്‍ തോട്ടം ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗുണഭോക്ത സമിതി പ്രസിഡന്റുമായ പി.സി. കുര്യന്‍ ആമുഖ പ്രഭാഷണം നടത്തി. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, വാര്‍ഡ് മെമ്പര്‍ വിനു കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments